കൊടുങ്ങല്ലൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന പുല്ലൂറ്റ് സ്വദേശി മാളിയേക്കൽ ജോഷി തന്റെ പുസ്തക ശേഖരത്തിലെ നല്ലൊരു ഭാഗം പുസ്തകങ്ങൾ പുല്ലൂറ്റ് ഗ്രാമീണ കലാവേദി വായനശാലക്ക് കൈമാറി. ഇരുന്നൂറിലധികം പുസ്തകങ്ങളാണ് വായനശാലക്ക് കൈമാറിയത്. ജോഷിയുടെ വസതിയിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് എം.ബി. സജിത ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ കൊടുങ്ങല്ലൂർ - പൊയ്യ മേഖലാ സമിതി കൺവീനർ പി.എൻ. വിനയചന്ദ്രൻ, കെ.കെ. അപ്പുക്കുട്ടൻ മാസ്റ്റർ, ജോഷി മാളിയേക്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.സി. പീതാംബരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.ബി. ബൈജു നന്ദിയും പറഞ്ഞു.