kala

തൃശൂർ: തൃശൂർ വെസ്റ്റ് ഉപജില്ല സ്‌കൂൾ കലോത്സവത്തിന് നാളെ മുതൽ 17 വരെ വരടിയം ഗവ.യു.പി സ്‌കൂളിൽ തുടക്കം. 200ലേറെ സ്റ്റേജ് ഇനങ്ങളും നൂറിലധികം ഓഫ് സ്റ്റേജ് മത്സരങ്ങളും ഉൾപ്പെടെ 341 ഇനങ്ങളിലാണ് മത്സരം. പൊതുസമ്മേളനം ചൊവ്വാഴ്ച രാവിലെ 9ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷത വഹിക്കും. കലാമണ്ഡലം ഗോപി കലാദീപം തെളിക്കും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് മുഖ്യാതിഥിയാകും. സംസ്‌കൃതം കലോത്സവം, അറബിക് കലോത്സവം എന്നിവയും അനുബന്ധമായി നടക്കും. 17 ന് നടക്കുന്ന സമാപന സമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹൻ സമ്മാനദാനം നിർവഹിക്കും.