kalotsavam

പാവറട്ടി: പാവറട്ടി പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വർണാഭമായ വിളംബര ഘോഷയാത്ര നടത്തി. പട്ടുകുടകളും ചെണ്ടമേളത്തിന്റെയും അകമ്പടിയോടുകൂടി നൂറുകണക്കിന് വീട്ടമ്മമാരും ജനപ്രതിനിധികളും ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്രയിൽ പതിനാലാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഒന്നാം വാർഡും മൂന്നാം സ്ഥാനം പതിനഞ്ചാം വാർഡും നേടി.