vidya-

തൃശൂർ: തുടർച്ചയായി രണ്ടാം തവണയും കേരള സാങ്കേതിക സർവകലാശാല പുരുഷ കബഡി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ടീം. ആലുവ കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ നടന്ന അന്തർ കലാലയ മത്സരത്തിൽ കാസർകോട് എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി വിദ്യയിലെ ആദർശിനെ തിരഞ്ഞെടുത്തു. കെ.പി. ആദർശ്, ജോയൽ ജോസഫ്, ഇ. അഭിജിത്ത്, ടി.എസ്. ഇമ എന്നിവരെ ബംഗളൂരു സർവകലാശാലയിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സാങ്കേതിക സർവകലാശാല ടീമിലേക്ക് തിരഞ്ഞെടുത്തു.