karatheതൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്ന കരാത്തെ ചാമ്പ്യൻഷിപ്പിൽ നിന്ന്.

തൃപ്രയാർ: കരാത്തെ അസോസിയേഷൻ ഒഫ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. കരാത്തെ അസോസിയേഷൻ ഒഫ് തൃശൂർ പ്രസിഡന്റ് എ.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. കരാത്തെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹാൻഷി രാംദയാൽ പി. മുഖ്യപ്രഭാഷണം നടത്തി. കരാത്തെ കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാൻഷി അരവിദ്ധാക്ഷൻ എസ്, സി.കെ. അജിത് കുമാർ, സി.എം. നൗഷാദ്, മധു വിശ്വനാഥ്, ടി.പി. ബെന്നി എന്നിവർ സംസാരിച്ചു. ജില്ലയിലെ 13 ശൈലികളിൽ നിന്നായി 500ൽപരം വിദ്യാർത്ഥികളാണ് സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ എന്നീ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികളാണ് നവംബർ 26, 27 തീയതികളിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുക.