വന്ദേ ഗോപാലം 2022 പുരസ്‌കാരം എം. പീതാംബരന് മുൻ എം.പി സാവിത്രി ലക്ഷ്മണൻ സമർപ്പിക്കുന്നു.
കൊടുങ്ങല്ലൂർ: കവി തയ്യപ്പറമ്പിൽ ഗോപാലൻകുട്ടി മേനോൻ സ്മാരക ഗ്രാമീണ ഗ്രന്ഥശാല തിരുവള്ളൂരിന്റെ ആഭിമുഖ്യത്തിൽ 'വന്ദേ ഗോപാലം 2022 'പുരസ്‌കാര സമർപ്പണം നടന്നു. ഗോപാലൻകുട്ടി മേനോൻ സ്മാരക പുരസ്‌കാരം അക്ഷര ശ്ലോക പണ്ഡിതനും ഗ്രന്ഥരചയിതാവുമായ എം. പീതാംബരന് മുൻ എം.പി പ്രൊഫ. സാവിത്രി ലക്ഷ്മണൻ നൽകി. വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്തു. പി.എൻ. രാജൻ അദ്ധ്യക്ഷനായി. എൻ. സോമനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ.എസ്. രാജീവൻ, നഗരസഭ കൗൺസിലർ ശാലിനി വെങ്കിടേഷ്, പി.ജി. ശശികുമാർ, സജി മധു അയ്യാരിൽ, സി.എസ്. തിലകൻ, സുവിൻ, സി. നന്ദകുമാർ, ഷിനോദ് എന്നിവർ സംസാരിച്ചു.