ഗുരുവായൂർ: ഹിമാചൽ പ്രദേശിൽ പാരാ ഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ അന്തരിച്ച ഡൽഹി നേവൽ ഹെഡ് ക്വാർട്ടേഴ്‌സിൽ സബ്മറൈൻ ഡിസൈൻ ഗ്രൂപ്പ് ലെഫ്റ്റനന്റ് കമാൻഡർ വിപിൻദേവിന്റെ വീട്ടിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സന്ദർശനം നടത്തി. സംസ്ഥാന സർക്കാരിന് വേണ്ടി അനുശോചനം രേഖപ്പെടുത്തി. എൻ.കെ. അക്ബർ എം.എൽ.എ, സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, മണ്ഡലം കമ്മിറ്റി അംഗം എൻ.പി. നാസർ, ഗുരുവായൂർ മുൻസിപാലിറ്റി കൗൺസിലർ സുബിത സുധീർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.