തൃപ്രയാർ: ലഹരിക്കെതിരെ തൃപ്രയാർ നാടകവിരുന്നിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അക്ഷരകലയുടെ മാ-വിഷയി നാടകം അവതരിപ്പിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടകവിരുന്ന് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷനായി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, എക്‌സൈസ് ഇൻസ്‌പെക്ടർ സി.എച്ച്. ഹരികുമാർ, കെ.വി. രാമകൃഷ്ണൻ, കെ.ആർ. മധു എന്നിവർ സംസാരിച്ചു. നാടകത്തിന്റെ ജില്ലയിലെ ആദ്യ വേദിയായിരുന്നു തൃപ്രയാറിലേത്.