thriprayar-temple

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായുള്ള നൃത്തോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ എട്ടിന് ക്ഷേത്രം മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് അക്ഷരയുടെ നൃത്തനൃത്യങ്ങൾ, 6.15ന് തിരുവാതിരക്കളി, തുടർന്ന് ശലഭ ശങ്കറിന്റെ മോഹിനിയാട്ടം, രാത്രി 7.30ന് സോപാനസംഗീതം, ശ്രീരഞ്ജിനി കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവ നടക്കും. ഞായറാഴ്ച തിരുവാതിരക്കളി, പുല്ലാങ്കുഴൽച്ചേരി, കല്യാണി മേനോൻ അവതരിപ്പിച്ച ദേശീ മോഹിനിയാട്ടം സംഗീതാർച്ചന എന്നിവ നടന്നു.