quis

തൃശൂർ: ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളേജ് 'അസ്ത്രജ്യോതി' ഓൾ കേരള ക്വിസ് മത്സരം നടത്തും. 200ൽപരം സ്‌കൂളുകളിലായി 25ന് നടത്തുന്ന പ്രാഥമികതല പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 400ഓളം വിദ്യാർത്ഥികൾ ജനുവരി 7ന് 10ന് ജ്യോതിയിൽ നടത്തുന്ന മെഗാ ക്വിസ് മേളയിൽ പങ്കെടുക്കും. കൂടുതൽ പോയിന്റ് നേടുന്ന 10 ടീമുകൾ ഫൈനലിൽ മാറ്റുരയ്ക്കും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 30,000, 20,000, 10,000 രൂപ കാഷ് അവാർഡ് സമ്മാനിക്കുമെന്ന് പ്രിൻസിപ്പൽ ജോസ് പി.തേറാട്ടിൽ, പ്രോഗ്രാം കോ - ഓർഡിനേറ്റർ സ്വപ്ന ബി.ശശി, പി.ആർ.ഒ ജോർജ് ചിറമ്മൽ എന്നിവർ പറഞ്ഞു.