ചേർപ്പ്: ഐ.എൻ.ടി.യു.സി പാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 133-ാം ജന്മദിനാഘോഷം പാറളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.വി. ജോൺസൺ ഉദ്ഘാടനം ചെയ്തു. ബാലമുരളി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം സി.ആർ. ശ്രീജിത്ത്, എ.പി. രാമകൃഷ്ണൻ, ടി.എം. മോഹനൻ, സി.ആർ. മണി, എം.സി. കൂട്ടപ്പൻ, പ്രകാശൻ കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.