ugc

തൃശൂർ: മതന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കെ.കെ.ടി.എം. ഗവ. കോളേജിൽ മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, മലയാളം വിഷയങ്ങളിൽ എല്ലാ പേപ്പറുകൾക്കും യു.ജി.സി, നെറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. സർക്കാർ, എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരോ ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയവരോ ആയ കേരളത്തിൽ സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന മത വിഭാഗങ്ങളിൽപെട്ടവർക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിന് മുൻഗണന. അപേക്ഷാഫോറം govtkktmcollege.ac.in, www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റുകളിൽ. അയക്കേണ്ട വിലാസം: റെമീന കെ.ജമാൽ, അസി. പ്രൊഫസർ, ബോട്ടണി വിഭാഗം, കെ.കെ.ടി.എം ഗവ. കോളേജ് പുല്ലൂറ്റ്. കൊടുങ്ങല്ലൂർ 680663. ഫോൺ: 9946892363. അവസാന തീയതി 21.