കയ്പമംഗലം: പെരിഞ്ഞനം ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സന്നദ്ധ സംഘടനയായ സേവന യു.കെയുടെ ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ നിർവഹിച്ചു. ശ്രീനാരായണ ധർമ്മ സംഘം മുൻ ഭരണ സമിതി അംഗം സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റ് രക്ഷാധികാരി കെ.കെ. ബാബുരാജൻ അദ്ധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി എം.പി. ജ്യോതിഷ്, കെ.കെ. അശോകൻ, ഇ.ആർ. കാർത്തികേയൻ മാസ്റ്റർ, ടി.വി. വിനോദ്, രാമനാഥൻ കാരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.