കൊടുങ്ങല്ലൂർ: റീബിൽഡ് കേരള പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച അഴീക്കോട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയാകും. തുടർന്ന് അഴീക്കോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീജ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ തുടങ്ങിയവരും ജന പ്രതിനിധികളും ഉദ്യോസ്ഥരും പങ്കെടുക്കും.