 
കൊടുങ്ങല്ലൂർ: കുട്ടികളിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഘു സമ്പാദ്യ പദ്ധതിയായ ബാലനിധിക്ക് തുടക്കം. ആല - ഗോതുരുത്ത് എൽ.പി സ്‌കൂളിൽ നടന്ന പരിപാടി ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. രാജു പടിക്കൽ, സജിത പ്രദീപ്, ജീന, സുബിന ജബ്ബാർ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.ഡി. സുദർശനൻ സ്വാഗതവും സെക്രട്ടറി എൻ.എൻ. ദീപ നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ സി.എം. അബ്ദുൾ റഹ്മാൻ കുട്ടി, ഷൈനി രതീഷ്, ടി.യു. ഗിരീഷ് കുമാർ, എം.ആർ. ഉണ്ണിക്കൃഷ്ണൻ, സിന്ധു സുധീർ എന്നിവർ നേതൃത്വം നൽകി.