sn-college
ലൈബ്രറി വാരാഘോഷത്തോട് അനുബന്ധിച്ച് ലാൽ കച്ചില്ലം രചിച്ച ലെനിന്റെ പ്രണയം എന്ന പുസ്തകം എസ്.എൻ. കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയക്ക് നൽകുന്നു.

തൃപ്രയാർ: ദേശീയ ലൈബ്രറി വാരത്തോട് അനുബന്ധിച്ച് നാട്ടിക ശ്രീനാരായണ കോളേജ് ലൈബ്രറിയിൽ പുസ്തകം മധുരം, പുസ്തക പ്രേമി പരിപാടികൾ നടത്തി. എഴുത്തുകാരൻ ലാൽ കച്ചില്ലം, കിഷോർ വാഴപ്പുള്ളി എന്നിവർ മുഖ്യാതിഥികളായി. ലാൽ കച്ചില്ലം രചിച്ച ലെനിന്റെ പ്രണയം എന്ന പുസ്തകം പുസ്തക മധുരമായി ലൈബ്രറിക്ക് സമ്മാനിച്ചു.

മികച്ച വായനക്കാരായി തെരഞ്ഞെടുത്ത ഒന്നാം വർഷ സുവോളജി ബിരുദ വിദ്യാർത്ഥികളായ കെ.സി. നക്ഷത്ര, വിസ്മയ സന്തോഷ്, ഗ്രാമ്യ സുധീർ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ, കോ- ഓർഡിനേറ്റർ കെ.കെ. ശങ്കരൻ, മലയാള വിഭാഗം മേധാവിയും ലൈബ്രറി അഡ്വൈസറി കമ്മിറ്റി കോ- ഓർഡിനേറ്ററുമായ വി.എസ്. രജി, കോളേജ് ലൈബ്രേറിയൻ പി.ബി. മിഥു എന്നിവർ സംസാരിച്ചു.