ചാലക്കുടി: പ്രസിദ്ധമായ സമ്പാളൂർ സെന്റ് ഫ്രാൻസീസ് സേവ്യാർ തീർത്ഥാടന ദേവാലയത്തിലെ തിരുനാളിന് ഒരുക്കമായി. ആഘോഷങ്ങളുടെ മുന്നോടിയായി നവംബർ 16 മുതൽ 20 വരെ ബൈബിൾ കൺവെൻഷൻ നടക്കും. 16ന് വൈകിട്ട് 5ന് കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ കൊടിയേറ്റം നടത്തും. ജപമാല, ദിവ്യബലി എന്നിവയുമുണ്ടാകും. എല്ലാ ദിവസവും രാവിലെ 9മുതൽ വൈകിട്ട് 5വരെ നടക്കുന്ന കൺവെൻഷന് ഫാ.രഞ്ജിത്ത് അത്താണിക്കൽ നേതൃത്വം നൽകും. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. കൺവെൻഷന്് എത്തുന്നവർക്കായി വാഹനസൗകര്യം ഏർപ്പെടുത്തും. നവംബർ 21ന് നവനാൾ ആചരണവും ആരംഭിക്കും. വികാരി ഫാ. ഫ്രാൻസിസ്‌കോ പടമാടൻ, ട്രസ്റ്റി ഗോഡ്‌വിൻ സിമേത്തി, പാരിഷ് കൗൺസിൽ സെക്രട്ടറി ഡെയ്‌സൺ സിമേത്തി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.