joy-moothedan
ജോയ് മൂത്തേടൻ.

ചാലക്കുടി: റോട്ടറി ക്ലബ് ഒഫ് ചാലക്കുടിയുടെ ഈ വർഷത്തെ വൊക്കേഷണൽ അവാർഡ് നാളെ വിതരണം ചെയ്യും. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടനാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രൈംബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശൻ അവാർഡ് സമർപ്പിക്കും. വ്യാപാര മേഖലയിലെ പാരമ്പര്യം, സംഘടനാ പ്രവർത്തനരംഗത്തെ മികവ്, മാതൃകാപരമായ പൊതുപ്രവർത്തനം ഇവയെല്ലാം പരിഗണിച്ചാണ് അവാർഡ്. റോട്ടറി ഹാളിൽ രാത്രി 7.30നാണ് ചടങ്ങ്. പ്രസിഡന്റ് ഷാജു ജോസ്, സെക്രട്ടറി ജോൺ തെക്കേക്കര, എൻ. കുമാരൻ, മുൻ പ്രസിഡന്റ് അനീഷ് പറമ്പിക്കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.