കൊടുങ്ങല്ലൂർ: ശബരിമല ദർശനത്തിന് കൊടുങ്ങല്ലൂർ വഴി പോകുന്ന അയ്യപ്പഭക്തർക്ക് ഭഗവതി ക്ഷേത്രത്തിന്റെ വടക്കെനടയിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ഒരുക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നവംബർ 17ന് നടക്കും. വൈകിട്ട് നാലരയ്ക്ക് സേവാകേന്ദ്രത്തിൽ ചേരുന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ പി.വി. രമണൻ അദ്ധ്യക്ഷനാകും. സമിതി സംസ്ഥാന അദ്ധ്യക്ഷൻ എം. മോഹൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ സാമുദായിക സംഘടനാ നേതാക്കൾ പങ്കെടുക്കും. അന്നേ ദിവസം രാവിലെ 11ന് വിശ്രമകേന്ദ്രത്തിൽ കലവറ നിറയ്ക്കൽ ഉണ്ടാകും.