
ചാലക്കുടി: സെന്റ് മേരീസ് ദേവാലയത്തിലെ അമ്പ് തിരുനാളിനോടനുബന്ധിച്ച് ചാലക്കുടി മർച്ചന്റ്‌സ് അസോസിയേഷൻ നടത്തുന്ന ടൗൺ അമ്പ് മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. നഗരസഭാ ചെയർമാൻ എബിജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് മൂത്തേടൻ അദ്ധ്യക്ഷനായി. ഫോറോന വികാരി റവ. ഫാ. ജോളി വടക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ജെ. പ്രദീപ്, ബിജു പൗലോസ്, കെ.കെ. അബു എന്നിവരുടെ പക്കൽ നിന്നും ആദ്യ സംഭാവന ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് സ്വീകരിച്ചു. ടൗൺ അമ്പ് കമ്മിറ്റി ചെയർമാൻ ജോബി മേലേടത്ത്, ജനറൽ കൺവീനർ ബിനു മഞ്ഞളി, നഗരസഭാ വൈസ് ചെയർമാൻ ആലിസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, വാർഡ് കൗൺസിലർ നിത പോൾ, പള്ളി തിരുന്നാൾ ജനറൽ കൺവീനർ തങ്കച്ചൻ കട്ടക്കയം, അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്‌സൺ ആലൂക്ക, ട്രഷറർ ഷൈജു പുത്തൻപുരയ്ക്കൽ, യൂത്ത്‌വിംഗ് പ്രസിഡന്റ് സഗീഷ് ഷണ്മുഖൻ, വനിതാവിംഗ് പ്രസിഡന്റ് സിന്ധു ബാബു, ചന്ദ്രൻ കൊളത്താപ്പിള്ളി, ജോബി പയ്യപ്പിള്ളി, ജോർജ് വേഴപ്പറമ്പിൽ, ജോയ് പാനിക്കുളം, ദേവസിക്കുട്ടി പനേക്കാടൻ, ബാബു മേലേടത്ത് എന്നിവർ സംസാരിച്ചു.