വടക്കാഞ്ചേരി: മണ്ഡലകാലം പ്രമാണിച്ച് മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഈ മാസം 17 മുതൽ ഡിസംബർ 30 വരെ വിശേഷാൽ ചുറ്റുവിളക്കും വിശേഷാൽ സമ്പൂർണ ദിവസപൂജയും നടക്കും. ഡിസംബർ 30ന് സർപ്പക്കാവിൽ പാതിരക്കുന്ന് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പബലി നടത്തുന്നു. വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ദേവസ്വം ഓഫീസർ അറിയിച്ചു.