childday

തൃശൂർ: യുനെസ്‌കോ തൃശൂർ കോർപ്പറേഷനെ ലേണിംഗ് സിറ്റിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ശിശുദിനത്തിൽ കോർപ്പറേഷൻ പരിധിയിലെ 25 സ്‌കൂളുകളിൽ നിന്നുള്ള 62 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ചിൽഡ്രൻസ് പാർലമെന്റ് നടത്തി. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാർ എന്നിവരെ മേയർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. രാവിലെ 11ന് ആരംഭിച്ച പാർലമെന്റിൽ പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികളെ വിവിധ ഘട്ടങ്ങളിലായി യുനെസ്‌കോ നഗരങ്ങളിലേയ്ക്ക് കൊണ്ടുപോകുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.