1
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന എസ്.പി.സി റാലി.

വടക്കാഞ്ചേരി: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 133-ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആഘോഷിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രസംഗം, ഗാനാലാപനം, നെഹ്‌റു തൊപ്പി നിർമ്മാണ മത്സരങ്ങളും സംഘടിപ്പിച്ചു. നെഹ്‌റുവിന്റെ പ്രധാന വാക്കുകൾ എഴുതിയ പ്ലക്കാർഡുമായി റാലിയും നടത്തി. സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ കീഴിലും ശിശുദിനാഘോഷം നടന്നു. കേഡറ്റുകൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ജൂനിയർ കേഡറ്റുകളായ ടി.വി. ആദർശ്, വി. ശ്രീശങ്കർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ശിശുദിനാഘോഷത്തിന് പ്രധാനാദ്ധ്യാപിക സി.ജെ. ഷീല, മറ്റു അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.