മറ്റത്തൂർ: തെരുവ് നായ്ക്കൾ ഭക്ഷിച്ച മാംസത്തിന്റെ ബാക്കി വിൽപ്പനയ്ക്ക് വച്ച കോടാലിയിലെ കടയുടമയ്ക്ക്് മറ്റത്തൂർ പഞ്ചായത്ത് നോട്ടീസ് അയച്ചു. സംഭവത്തിൽ പിഴ അടയ്ക്കുകയും രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന മാംസ വിൽപ്പന ശാല ഉടനെ അടച്ചു പൂട്ടാനും ആവശ്യപ്പെട്ടാണ് കടയുടമ റസാക്ക് ചെമ്പോത്ത്പറമ്പിലിന് നോട്ടീസ് അയച്ചത്. തെരുവ് നായ്ക്കൾ ഭക്ഷിച്ച മാംസം വിൽപ്പനയ്ക്ക് വച്ച സംഭവത്തിൽ മാതൃകപരമായ നടപടി സ്വീകരിക്കുമെന്ന് പുതുക്കാട് ഫുഡ് ആൻഡ് സേഫ്ടി ഓഫീസർ ഡോ. ഷാലിമ ഷുക്കൂർ അറിയിച്ചു. ശനിയാഴ്ച രാത്രി ഡി.വൈ.എഫ്.ഐ വെള്ളിക്കുളങ്ങര മേഖലാ പ്രവർത്തകരാണ് വിൽപ്പനയ്ക്കായി വച്ച ഇറച്ചി തെരുവ് നായ്ക്കൾ തിന്നുന്നത് വീഡിയോ
യിൽ പകർത്തി പ്രചരിപ്പിച്ചത്.