മാള: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്ന് മന്ത്രി പി. രാജീവ്. മാള കാർമ്മൽ കോളേജ് ഓട്ടോണമസ് പദവി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓട്ടോണമസ് പദവി പ്രഖ്യാപനം സി.എം.സി മൗണ്ട് കാർമൽ ജനറലേറ്റ്, ജനറൽ എഡ്യുക്കേഷൻ കൗൺസിലർ റവ. സി. അനൂപ മാത്യൂസ് നിർവഹിച്ചു

സി.എം.സി ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കാർമ്മൽ കോളേജ് മാനേജറുമായ ഡോ. വിമല അദ്ധ്യക്ഷയായി. നാക് അവാർഡ് പ്രഖ്യാപനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറൽ റവ. ഫാ. ജോയ് പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ. സി. കാതറിൻ, വാർഡ് മെമ്പർ ജോഷി കാഞ്ഞൂത്തറ, പി.ടി.എ വൈസ് പ്രസിഡന്റ് ഡേവിസ് കാച്ചപ്പിള്ളി, ബ്രെയിൻ സൊസൈറ്റി ഡയറക്ടർ എ.വി. തോമസ്, പൂർവ വിദ്യാർത്ഥിനി പ്രതിനിധി മീന ചാക്കോ, കോളേജ് പരീക്ഷാ കൺട്രോളർ ഡോ. പ്രിൻസി കെ.ജി. എന്നിവർ സംസാരിച്ചു.