ചേലക്കര: വെങ്ങാനെല്ലൂർ മഹാശിവ ക്ഷേത്രത്തിലെ അഷ്ടമി ആഘോഷം വ്യാഴാഴ്ച നടക്കും. രാവിലെ 6.30ന് ഭജന, 7ന് പഞ്ചാരിമേളം, പഞ്ചവാദ്യം എന്നിവയോടെ ശീവേലി, 8.30ന് ഏകാദശവാരരുദ്രജപം, 10ന് നാഗസ്വര കച്ചേരി, 10.30ന് കളഭാഭിഷേകം, 1നു പ്രസാദ ഊട്ട്, 3ന് പാണ്ടിമേളം, പഞ്ചവാദ്യം എന്നിവയോടെ എഴുന്നള്ളിപ്പ്, രാത്രി 8.30 ന് കല്ലൂർ ഉണ്ണിക്കൃഷ്ണന്റെ തായമ്പക എന്നിവയുണ്ടാകും. എഴുന്നള്ളിപ്പുകളിൽ അഞ്ച് ആനകളുണ്ടാകും. പല്ലാവൂർ ശ്രീധരൻ പഞ്ചവാദ്യത്തിനും നെട്ടിശേരി രാജേഷ് മാരാർ മേളത്തിനും പ്രമാണം വഹിക്കും. ഇന്ന് രാത്രി 7ന് നൃത്തം, 8.30 ന് പ്രസാദ ഊട്ട്, ബുധനാഴ്ച വൈകിട്ട് 6.45ന് തിരുവാതിരക്കളി, 8.30ന് പ്രസാദ ഊട്ട് എന്നിവയും ഉണ്ടാകും.