നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് 4.2 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച നെടുമ്പാൾ തെക്കുമുറി 106-ാംനമ്പർ മാതൃക അംഗൻവാടിയുടെയും 1.75ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ആലത്തൂർ സുവർണ അംഗൻവാടിയുടെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ടി. കിഷോർ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ബീന സുരേന്ദ്രൻ, വികസന സമിതി അദ്ധ്യക്ഷൻ കെ.സി. പ്രദീപ്, വാർഡ് അംഗം എ. രാജീവ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. ഹേമ എന്നിവർ സംസാരിച്ചു.