മാള: റോഡുവക്കിലുള്ള കൊടിമരങ്ങളും ഷെഡുകളും സ്തൂപങ്ങളും പൊളിച്ചു മാറ്റാത്തതിനെതിരെ മാള പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാൻ താക്കീത് നൽകി. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനാണ് താക്കീത്. പൊതുപ്രവർത്തകനായ സേവിയർ ഇലഞ്ഞിക്കലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന് പരാതി നൽകിയത്.