ഫ്രണ്ട്‌സ് പുരുഷ സ്വയം സഹായ സംഘടനയും കഴിമ്പ്രം വി.പി.എം ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി ലഹരിക്കെതിര നടത്തിയ സൈക്കിൾ റാലി വലപ്പാട് എസ്.ഐ: അരുൺ മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: ഫ്രണ്ട്‌സ് പുരുഷ സ്വയം സഹായ സംഘടനയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലിയും നാടകാവതരണവും നടത്തി. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വലപ്പാട് എസ്.ഐ: അരുൺ മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് വിഭി കാനാടി അദ്ധ്യക്ഷനായി. വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ബീന ടി. രാജൻ, പി.ടി.എ പ്രസിഡന്റ് രമേഷ് പള്ളത്ത്, ഷാജു വലിയകത്ത്, ഷൈജൻ ശ്രീവത്സം, ശശി കരുണാട്ട്, മധു ശക്തീധരപ്പണിക്കർ, ബെന്നി ആലപ്പാട്ട് എന്നിവർ സംസാരിച്ചു.