news-photo-

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ നവീകരിച്ച ഡിജിറ്റൽ എക്‌സ് റേ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാഹുൽ നമ്പ്യാർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദന്തൽ ഒഴികെ മറ്റെല്ലാ ശരീര ഭാഗത്തിന്റെയും എക്‌സ്‌റേ എടുക്കാൻ കഴിയുന്ന യൂണിറ്റാണ് 26 ലക്ഷം രൂപ ചെലവിട്ട് ദേവസ്വം സ്ഥാപിച്ചിരിക്കുന്നത്.