കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന്റെ തെക്കേനടയിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലും വടക്കേനടയിൽ ക്ഷേത്ര സംരക്ഷണ സമിതിയും വിരിവയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. അയ്യപ്പഭക്തർക്കായി ദേവസ്വം വകയായി രാവിലെ നവരാത്രി മണ്ഡപത്തിൽ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിലും അന്നദാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ നഗരസഭ അയ്യപ്പഭക്തർക്കായി വൈകിട്ടും ക്ഷേത്രത്തിന്റെ തെക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്ഷണം കരുതും. മണ്ഡലകാലത്തോടനുബന്ധിച്ച് ക്ഷേത്ര നട ദിവസവും ഉച്ചക്ക് 12.30ന് മാത്രമേ അടക്കുകയുള്ളൂ. സെക്യൂരിറ്റി സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ക്ഷേത്രത്തിന്റെ അകത്തും പുറത്തും ഉറപ്പ് വരുത്തിയിട്ടുണ്ട്. അയ്യപ്പഭക്തർക്കായി ശുദ്ധജല ലഭ്യതയും, സൗജന്യ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്ന് അധികൃതർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകി.