1
അഖിലേന്ത്യ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: കാർഷികമേഖലയും സഹകരണ പ്രസ്ഥാനവും ഒരുമിച്ചു കൊണ്ടുപോകണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അഖിലേന്ത്യ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായിരുന്നു. എ.സി. മൊയ്തീൻ എം.എൽ.എ, ജോയിന്റ് രജിസ്ട്രാർ ജനറൽ ശബരിദാസൻ, ഡയറക്ടർ ഒഫ് ഓഡിറ്റ് കെ.വി. നാരായണൻ, സംഘാടക സമിതി ചെയർമാൻ എൻ.ആർ. രാധാകൃഷ്ണൻ, സംഘാടക സമിതി കൺവീനർ കെ.കെ. ഷാബു എന്നിവർ പങ്കെടുത്തു.