 ശ്രീനാരായണപുരം നിറപറ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ ആരംഭിച്ച മാതൃകാ പച്ചക്കറിത്തോട്ടത്തിൽ സി.കെ. ഗിരിജ വിത്ത് പാകി ഉദ്ഘാടനം ചെയ്യുന്നു.
ശ്രീനാരായണപുരം നിറപറ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ ആരംഭിച്ച മാതൃകാ പച്ചക്കറിത്തോട്ടത്തിൽ സി.കെ. ഗിരിജ വിത്ത് പാകി ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്ത് 2022- 23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മാതൃകാ പച്ചക്കറി കൃഷിത്തോട്ടങ്ങളുടെ ബ്ലോക്ക്തല ഉദ്ഘാടനം നടന്നു. ശ്രീനാരായണപുരം പഞ്ചായത്തിൽ വാർഡ് മൂന്നിലെ നിറപറ വനിതാ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മേഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകളിലും നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒരു വാർഡിൽ നിന്നും 50 സെന്റ വിസ്തീർണമുള്ള രണ്ട് കൃഷിയിടങ്ങൾക്കാണ് ആനുകൂല്യം നൽകുന്നത്. 16.4 ലക്ഷം വകയിരുത്തിയിട്ടുള്ള പദ്ധതിയിൽ പച്ചക്കറിത്തൈകൾ, കുമ്മായം, ജൈവവളം, കൂലിച്ചെലവ് എന്നിവ ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യം ചെയർപേഴ്‌സൺ ഷീജ ബാബു, ഹഫ്‌സ, ഫൽഗുണൻ, കെ.എ. അയൂബ്, മിനി പ്രദീപ്, കെ.ആർ. രാജേഷ്, അനില മാത്യു, അനുജ, പി.ആർ. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.