തളിക്കുളം: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സ്‌നേഹ സാന്ത്വനം ബഡ്‌സ് സ്‌കൂളിൽ സഞ്ജീവനി അഗ്രി തെറാപ്പി പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഷീജ രാമചന്ദ്രൻ അദ്ധ്യക്ഷയായി. അഗ്രി തെറാപ്പി പദ്ധതിയുടെ ഭാഗമായി ബഡ്‌സ് വിദ്യാർത്ഥികൾക്കായി ചെടിച്ചട്ടിയും, പച്ചക്കറിത്തൈകളും, വിത്തുകളും വളവും വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ശാരീരിക വ്യായാമത്തിനും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് അഗ്രി തെറാപ്പി നടപ്പിലാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ, ബുഷ്റ അബ്ദുൾനാസർ, എ.എം. മെഹബൂബ്, സുമന ജോഷി, വിനയ പ്രസാദ്, മീന രമണൻ, സുമിത എന്നിവർ സംസാരിച്ചു.