news-photo

ലെഫ്റ്റനന്റ് കമാൻഡർ വിബിൻ ദേവിന്റെ വസതിയിൽ ബിഷപ് മാർ ടോണി നീലങ്കാവിലെത്തിയപ്പോൾ.

ഗുരുവായൂർ: ഹിമാചൽപ്രദേശിൽ പാരാ ഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഗുരുവായൂർ സ്വദേശി ലെഫ്റ്റനന്റ് കമാൻഡർ വിബിൻ ദേവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ ബിഷപ് മാർ ടോണി നീലങ്കാവിലെത്തി. മാതാപിതാക്കളായ വിജയകുമാർ, ബേബി, സഹോദരി ഇന്ദുലേഖ, സഹോദരി ഭർത്താവ് ശ്രീകാന്ത് എന്നിവരെ വീട്ടിലെത്തി സന്ദർശിച്ചു. ഫാ. പ്രിന്റോ കുളങ്ങര, ഫാ. ആന്റോ രായപ്പൻ, പി.ഐ. ലാസർ, ക്കൈക്കാരന്മാരായ ഒ.സി. ബാബുരാജ്, ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, പി.ആർ.ഒ ആന്റോ പുത്തൂർ എന്നിവരും ഉണ്ടായിരുന്നു.