തൃശൂർ: തൃശൂർ വെസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വരടിയം ഗവ. യു.പി സ്‌കൂളിൽ തുടക്കമായി. രാവിലെ വരടിയം പള്ളി പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു പതാക ഉയർത്തിയതോടുകൂടി ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പത്മശ്രീ കലാമണ്ഡലം ഗോപി ആശാൻ കലാദീപം തെളിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് മുഖ്യാതിഥിയായി. സംഘാടക സമിതിക്ക് വേണ്ടി അഞ്ജലി സതീഷ്, കെ. കൃഷ്ണകുമാർ, തോംസൺ തലക്കോടൻ, ഇ.ആർ. സിന്ധു, എ.എം. ജെയ്‌സൺ, കെ.എൻ.കെ പ്രേംനാഥ്, സുരേഷ് അവണൂർ, എ. ആനന്ദൻ, ലിനി ടീച്ചർ, ശ്രീലക്ഷ്മി സനീഷ് എന്നിവർ സംസാരിച്ചു.