കോടാലി : മറ്റത്തൂർ പഞ്ചായത്തിലെ 12 മാംസ വിൽപ്പന ശാലകളിൽ ആരോഗ്യ വിഭാഗം ഇന്നലെ പരിശോധന നടത്തി. ഹെൽത്ത് സുപ്പർവൈസർ, ടി.വി. രാംദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.എൽ. റിൻസൻ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ 4 സ്ഥാപനങ്ങൾ വേണ്ട രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇവർക്ക് ഇന്ന് നോട്ടീസ് നൽകുമെന്നും പരിശോധനാ റിപ്പോർട്ട് കൂടുതൽ നടപടികൾക്കായി പഞ്ചായത്തിന് കൈമാറുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.