കൊടുങ്ങല്ലൂർ: ഉപജില്ലാ കലോത്സവത്തിന് എ.ഇ.ഒ ബീന ജോസ് പതാക ഉയർത്തിയതോടെ കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്‌കൂളിൽ നടക്കുന്ന മത്സര പരിപാടികൾക്ക് തുടക്കമായി. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സണും സംഘാടക സമിതി ചെയർപേഴ്‌സണുമായ എം.യു. ഷിനിജ അദ്ധ്യക്ഷയായി.
ഇ.ടി. ടൈസൺ എം.എൽ.എ മുഖ്യാതിഥിയായി. പിന്നണിഗായകൻ വൈഷ്ണവ് ഗിരീഷ് വിശിഷ്ടാതിഥിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, കെ.ആർ. ജൈത്രൻ, ഷീല പണിക്കശ്ശേരി, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, വി.എം. ജോണി, രവീന്ദ്രൻ നെടുമുറി, റവ. ഫാദർ ബെന്നി വാഴക്കൂട്ടത്തിൽ എന്നിവർ സംസാരിച്ചു.