1

തൃശൂർ: വിമർശനങ്ങൾക്കൊടുവിൽ, കേരള സംഗീത നാടക അക്കാഡമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെയും വൈസ് ചെയർപേഴ്‌സണായി ഗായിക പി.ആർ പുഷ്പാവതിയെയും സെക്രട്ടറിയായി കരിവെള്ളൂർ മുരളിയെയും നിയമിച്ചതായി ഉത്തരവിറങ്ങി. 17ന് പുതിയ ഭരണസമിതി ചുമതലയേൽക്കും. നാടകപ്രവർത്തക രേണു രാംനാഥ് അടക്കം 14 അംഗ ജനറൽ കൗൺസിലിനെയും ഉൾപ്പെടുത്തി അക്കാഡമി ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

സംഗീതനാടക അക്കാഡമി ചെയർമാൻ സ്ഥാനത്തേക്ക് എം.ജി. ശ്രീകുമാറിന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും വിമർശനത്തെ തുടർന്ന്, ഭാരവാഹി തിരഞ്ഞെടുപ്പ് വൈകി. അതേസമയം, പാർട്ടി തലത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എമ്മും ഇതുസംബന്ധിച്ച് ഒന്നും അറിയിച്ചിട്ടില്ലെന്ന് എം.ജി. ശ്രീകുമാറും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മേയിൽ, മന്ത്രിയായിരുന്ന സജി ചെറിയാനാണ് മട്ടന്നൂരിനെ ചെയർമാനായും കരിവെള്ളൂരിനെ സെക്രട്ടറിയായും നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നില്ല. പാർട്ടി നേതൃത്വത്തിൽ തീരുമാനമെടുക്കുന്നത് വൈകുകയായിരുന്നുവെന്നാണ് സൂചന.

അന്താരാഷ്ട്ര നാടകോത്സവം തുടങ്ങാനിരിക്കെ, ഭരണസമിതി ഇല്ലാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഒടുവിൽ പുതിയ ഭരണസമിതിയെ നിയമിച്ച് ഉത്തരവിറങ്ങുകയായിരുന്നു. ചെയർമാനും സെക്രട്ടറിയും കണ്ണൂർ ജില്ലക്കാരാണെന്ന വാദം ഉയർന്നു വന്നിരുന്നു. എന്നാൽ, മട്ടന്നൂർ ഏറെക്കാലമായി പാലക്കാട് ജില്ലയിലാണ് താമസം എന്നത് ചൂണ്ടിക്കാട്ടിയാണ് നിയമനം.

മേ​ളം​ ​നി​റു​ത്തി​ല്ലെ​ന്ന് ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​കു​ട്ടി​ ​മാ​രാർ

വ​ട​ക്കാ​ഞ്ചേ​രി​:​ ​അ​വ​ശ​ത​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ക​ലാ​കാ​ന്മാ​രു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​നാ​യി​ ​ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​കു​ട്ടി​ ​മാ​രാ​ർ.​ ​നി​ര​വ​ധി​ ​ക​ലാ​കാ​ര​ന്മാ​ർ​ക്ക് ​പെ​ൻ​ഷ​ൻ​ ​പോ​ലും​ ​ല​ഭി​ക്കാ​ത്ത​ ​അ​വ​സ്ഥ​യു​ണ്ട്.​ ​ആ​ദ്യം​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ശ്ര​ദ്ധി​ക്കു​ക​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​ശ​ദീ​ക​രി​ച്ചു.
വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ​ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത്.​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​വേ​ണ്ട​തെ​ന്തെ​ന്ന് ​പ​ഠി​ക്ക​ണം.​ ​അ​തി​നു​ശേ​ഷം​ ​ഭാ​വി​ ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കും.​ ​വാ​ദ്യ​ ​ക​ല​യെ​ ​ഒ​ഴി​വാ​ക്കി​യു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​ഉ​ണ്ടാ​കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​ശ​ദീ​ക​രി​ച്ചു.

ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ​ ​ത​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​ണ്ടാ​കും.​ ​കു​ല​ത്തൊ​ഴി​ലും,​ ​ഉ​പ​ജീ​വ​ന​വു​മാ​ണ് ​അ​ത്.​ ​ജീ​വി​ക്കാ​നാ​യി​ ​ചെ​ണ്ട​ക്കോ​ൽ​ ​എ​ടു​ത്ത​താ​ണ്,​ ​അ​ത് ​മ​ര​ണം​ ​വ​രെ​യും​ ​ഉ​പേ​ക്ഷി​ക്കി​ല്ല.
-​ ​മ​ട്ട​ന്നൂ​ർ​ ​ശ​ങ്ക​ര​ൻ​ ​കു​ട്ടി