 
തൃശൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് മൂന്നാംഘട്ടത്തിന് ജില്ലയിൽ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളാനിക്കര ക്ഷീര സഹകരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. ജില്ലാ എപിഡമോളജിസ്റ്റ് ഡോ. ടി.എസ്. രജിത ക്ലാസെടുത്തു.
മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ അദ്ധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി. സുരജ, ജില്ലാ ജന്തുരോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ. ലതാ മേനോൻ, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.