kalolsavam
വലപ്പാട് ഉപജില്ലാ കലോത്സവ വേദിയിൽ ഉദ്ഘാടകയായ വൈക്കം വിജയലക്ഷ്മി പാടുന്നു.

ചെന്ത്രാപ്പിന്നി: വലപ്പാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വാർണാഭമായ തുടക്കം. പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി തന്റെ പ്രശസ്തമായ 'കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ പാട്ടും മൂളി വന്നൂ' എന്ന ഗാനമാലപിച്ച് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ കെ.കെ. മോഹൻദാസ് ഉപഹാര സമർപ്പണം നടത്തി. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. മുഹമ്മദ് അഷറഫ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, പ്രിൻസിപ്പൽ വി.ബി. സജിത്ത്, പ്രധാന അദ്ധ്യാപകൻ ടി.വി. സജീവ്, പി.ടി.എ പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.