ഉത്തർപ്രദേശിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പറപ്പൂക്കര പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ.
നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ നോക്കിക്കാണുന്നതിനായി ഉത്തർപ്രദേശിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും എത്തി. പഞ്ചായത്ത് ഓഫീസ്, ജനകീയ ഹോട്ടൽ, വിവിധ കുടുംബശ്രീ സംരംഭങ്ങളായ ചാർവി കളക്ഷൻസ്, ചൈതന്യ ഫുഡ് പ്രൊഡക്ട്‌സ്, തൊഴിലുറപ്പ് തൊഴിലാളികൾ കയർ ഭൂവസ്ത്രം വിരിച്ച പ്രദേശങ്ങൾ, നന്തിക്കര സർക്കാർ സ്‌കൂൾ എന്നിവ സന്ദർശിച്ചു. 16 അംഗങ്ങളുള്ള സംഘമാണ് സന്ദർശനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപും ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് സംഘത്തെ സ്വീകരിച്ചു.