 
വടക്കാഞ്ചേരി: ഭാഗവതതത്വസമീക്ഷാസത്രത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭാഗവതോത്സവം 2022 ന്റെ ഉദ്ഘാടനം സ്വാമി നിഗമാനന്ദ തീർത്ഥപാദർ നിർവഹിച്ചു. വ്യാസതപോവനം അദ്ധ്യക്ഷൻ പ്രൊഫ. സാധു പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്‌കൂളുകളിൽ നിന്നായി 120 ഓളം കുട്ടികൾ പങ്കെടുത്തു. ഇന്ന് രാവിലെ നടക്കുന്ന ചിത്രരചനാ മത്സരം ഉദ്ഘാടനം പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ നിർവഹിക്കും. വ്യാദവ്യാസ ഭവനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.