sangeetholsavam
തൃപ്രയാർ ഏകാദശി സംഗീതോത്സവ വേദിയിൽ രാജീവ് നമ്പീശൻ, മാള ശ്രീറാം ശൃംഗപുരം എന്നിവർ സോപാനസംഗീതം അവതരിപ്പിക്കുന്നു.

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശിയോട് അനുബന്ധിച്ചുള്ള സംഗീതോത്സവത്തിന് തുടക്കം. ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം അസി. കമ്മിഷണർ വി.എൻ. സ്വപ്ന, ദേവസ്വം മാനേജർ വി.ആർ. രമ എന്നിവർ സംബന്ധിച്ചു. വൈകീട്ട് ശ്രീരാമകഥാരസം, സംഗീതകച്ചേരി എന്നിവ നടന്നു. ഇന്ന് രാവിലെ എട്ട് മുതൽ സംഗീതോത്സവം, വൈകീട്ട് അഞ്ചിന് ന്യത്തസന്ധ്യ. രാത്രി ഏഴിന് ക്ഷേത്ര വാദ്യകലാ ആസ്വാദകസമിതിയുടെ ശ്രീരാമപാദ സുവർണമുദ്രാ സമർപ്പണം, എട്ടിന് കലാക്ഷേത്ര രേഖാമേനോൻ നയിക്കുന്ന ന്യത്തസന്ധ്യ എന്നിവ നടക്കും.