 
ചേർപ്പ്: പഞ്ചായത്തും സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സംയോജിത ബോധവത്കരണ പരിപാടിയും ആസാദി കാ അമൃത് മഹോത്സവ് പ്രദർശനവും ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷയായി. മേളപ്രമാണി പെരുവനം കുട്ടൻമാരാരെയും, കെ.കെ. കൊച്ചുമുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ തൃശൂർ ജില്ലയിലെ 14,223 കർഷകർക്കുള്ള ഇൻഷ്വറൻസ് ക്ലെയിം തുകയായ 22.82 കോടി രൂപയുടെ ചെക്ക് ടി.എൻ. പ്രതാപൻ എം.പി കർഷകർക്ക് കൈമാറി. എൽ.സി. പൊന്നുമോൻ, പി.പി. അംജിത്ത്, വിദ്യ രമേഷ്, ശ്രുതി ശ്രീശങ്കർ, ഡോ. പ്രസീദ, സുധ നമ്പൂതിരി, ശ്രീവള്ളി എന്നിവർ സംസാരിച്ചു. ഇന്ന് ആയുഷ് മിഷന്റെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, യോഗാ ക്ലാസ്, ഫയർ ആൻഡ് സേഫ്റ്റി ക്ലാസ് എന്നിവയുണ്ടാകും. വെള്ളിയാഴ്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്, വിമുക്തി ലഹരി വിരുദ്ധ ക്ലാസ്, പൊതുജനാരോഗ്യ ക്ലാസ്, ഭരതനാട്യം എന്നിവ അരങ്ങേറും.