ഗുരുവായൂർ: ശബരിമല തീർത്ഥാടനത്തിന് തുടക്കമായി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ ശബരിമല തീർത്ഥാടകർ എത്തി തുടങ്ങി. ഇന്നലെ പുലർച്ചെ 3ന് ക്ഷേത്രം നട തുറന്ന സമയം മുതൽ ശബരിമല തീർത്ഥാടകരുടെ പ്രവാഹമായിരുന്നു ക്ഷേത്രത്തിലേയ്ക്ക്. ഇന്നു മുതൽ ശബരിമല തീർത്ഥാടകർക്കായി ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക വരി സംവിധാനവും ദേവസ്വം ഒരുക്കിയിട്ടുണ്ട്.