ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തി വരുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായി ഇന്ന് ദേശീയ സംഗീത സെമിനാർ നടത്തും. രാവിലെ 9:30ന് ശ്രീവൽസം അനക്‌സിലെ കോൺഫറൻസ് ഹാളിൽ സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി സെമിനാർ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അദ്ധ്യക്ഷനാകും. ഡോ. കെ.എൻ. രംഗനാഥ ശർമ്മ, പ്രഫ. ജോർജ് എസ്. പോൾ എന്നിവർ പ്രബന്ധാവതരണം നടത്തും. ഡോ.ബി. അരുന്ധതിയാണ് മോഡറേറ്റർ. സംഗീത വിദ്യാർത്ഥികളും ഗവേഷകരും സെമിനാറിൽ പങ്കെടുക്കും.