തൃപ്രയാർ: ഏകാദശിയോടനുബന്ധിച്ച് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കൂത്ത് പുറപ്പാട് ഇന്ന് മുതൽ ആരംഭിക്കും. ഹനുമാൻ വേഷത്തോടെ മാണിവാസുദേവ ചാക്യാരാണ് കൂത്ത് അവതരിപ്പിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. എടമനാട് രാമചന്ദ്രൻ നമ്പ്യാർ, സരോജിനി നങ്ങ്യാരമ്മ പാട്ട്, മിഴാവ് എന്നിവ കൈകാര്യം ചെയ്യും. ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്ന സമയത്താണ് ചാക്യാർ അരങ്ങായ മുഖമണ്ഡപത്തിലേക്ക് പ്രവേശിക്കുക. കൂത്ത് കഴിയുന്നതുവരെ ക്ഷേത്രനട തുറന്നിരിക്കുമെന്നതാണ് സവിശേഷത. ആദ്യ ദിവസത്തെ കൂത്ത് വഴിപാട് ദേവസ്വത്തിന്റേതാണ്.