perinjanam-phc
പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമ്മാണോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കയ്പമംഗലം: സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിന് ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. 2021- 22 ബ‌ഡ്ജറ്റിൽ ഉൾപ്പെടുത്തി എം.എൽ.എ - കിഫ്ബി ഫണ്ടിൽ നിന്നുമായി 1.79 കോടി ചെലവഴിച്ചാണ് വാർഡ് നിർമ്മിക്കുന്നത്. നിർമ്മാണോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷയായി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.