news-photo-

ഗുരുവായൂർ: ഗുരുവായൂർ ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ ഗുരൂവായൂർ ശിവരാമൻ സ്മാരക പുരസ്‌കാരത്തിന് പയ്യാവൂർ നാരായണൻ മാരാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവെങ്കിടാചലപതി ക്ഷേത്രസന്നിധിയിൽ ഇന്നലെ രാവിലെയായിരുന്നു നറുക്കെടുപ്പ്. ക്ഷേത്ര ദർശനത്തിനെത്തിയ കുടുംബത്തിലെ റയാൻസ് എന്ന കുട്ടിയാണ് നൂറോളം വാദ്യ കലാകാരന്മാരുടെ പേരുകൾ എഴുതി നിക്ഷേപിച്ചതിൽ നിന്നും നറുക്ക് എടുത്തത്. ട്രസ്റ്റ് ചെയർമാൻ ഗുരുവായൂർ ജയപ്രകാശ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചു.

ട്രസ്റ്റ് കൺവീനർ ജ്യോതി ദാസ് ഗുരുവായൂർ അദ്ധ്യക്ഷനായി. ട്രസ്റ്റ് കോ - ഓർഡിനേറ്റർ ബാലൻ വാറണാട്ട്, കോട്ടപ്പടി രാജേഷ് എം. മാരാർ, ശശി കണ്ണത്ത് എന്നിവർ സംസാരിച്ചു. ഡിസംബർ രണ്ടിന് ഗുരുവായൂർ ശിവരാമന്റെ ആറാം സ്മൃതിദിനത്തിൽ ചേരുന്ന അനുസ്മരണ സദസ്സിൽ പുരസ്‌കാരം കൈമാറും.